Share this Article
News Malayalam 24x7
ലങ്കാദഹനം,മാനവ് സുതറിന്റെ വിക്കറ്റ് വേട്ട, ഇന്ത്യയ്ക്ക് 165 റൺസിന്റെ മിന്നും ജയം
വെബ് ടീം
posted on 19-08-2026
1 min read
cricket

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ  ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും ജയവുമായി ഇന്ത്യ. മാനവ് സുതറിന്റെ 10വിക്കറ്റ് കൊയ്ത്തോടെ  165റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1–0 ത്തിന് മുന്നിലായി. 10 വിക്കറ്റിന്റെ മിന്നും പ്രകടനമാണ് മാനവ് സുതാര്‍ പുറത്തെടുത്തത്. അഞ്ചാം ദിനം 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കയ്ക്ക് രവീന്ദ്ര ജഡേജയുടെ വക ആദ്യ പ്രഹരം. പിന്നാലെ മാനവ് സുതാറിന്റെ തകര്‍പ്പന്‍ പ്രകടനം കൂടിയായതോടെ ലങ്കന്‍ ബാറ്റര്‍മാര്‍ കൂടാരം കയറി. 

ദേവ്ദത്ത് പടിക്കലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ഋഷഭ്  പന്തും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി തിളങ്ങി. ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories