Share this Article
News Malayalam 24x7
ഗോൾഫിൽ ഇന്ത്യയുടെ പ്രണവിക്ക് സ്വർണം
Pranavi Urs Secures Gold Medal for India in Golf

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 18-ാം സ്വര്‍ണം. ഗോൾഫിൽ ഇന്ത്യയുടെ പ്രണവിക്ക് സ്വർണം. വ്യക്തിഗത വിഭാഗത്തിലാണ് പ്രണവിയുടെ മെഡൽ നേട്ടം. ഗോൾഫ് ടീമിനത്തിൽ വെള്ളിയും സ്വന്തമാക്കി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുംകും മൊഹോദ് സ്വര്‍ണം നേടി. അമ്പെയ്ത്ത് വനിത റീകവര്‍വ് വ്യക്തിഗത വിഭാഗത്തിലാണ് കുംകുമിന്റെ മെഡല്‍ നേട്ടം. ഗോൾഫിലും ഇന്ത്യയ്ക്ക് സ്വർണ്ണം. ഗെയിംസില്‍ കുംകുമിന്റെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്. നേരത്തെ അമ്പെയ്ത്ത് റീകര്‍വ് ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. മിക്‌സഡ് പെയര്‍ വിഭാഗത്തിലും കുംകും ധീരജ് ബൊമ്മദേവര സഖ്യം വെള്ളി നേടിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories