Share this Article
News Malayalam 24x7
പരിശീലകനുമായുള്ള തർക്കം: പോർച്ചുഗൽ ക്യാമ്പിൽ നിന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ മടങ്ങി
Cristiano Ronaldo

പരിശീലകനുമായുള്ള തര്‍ക്കത്തിന് പിന്നാലെ ദേശീയ ക്യാമ്പ് വിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ടീമിന്റെ പരിശീലകന്‍ ജോര്‍ജ് ജെസ്യൂസുമായി ഉള്ള അഭിപ്രായ വ്യത്യാസങ്ങളാണ് റൊണാള്‍ഡോ ക്യാമ്പ് വിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നും പകരക്കാരനായി മാത്രമേ പരിഗണിക്കൂ എന്നും കോച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് താരം ക്യാമ്പ് വിട്ടത്. അതിന് മുന്‍പ് നടന്ന നോര്‍വെയ്ക്കെതിരായ മത്സരത്തിലും  റൊണാള്‍ഡോയെ മുഴുവന്‍ സമയവും ബെഞ്ചിലിരുത്തിയിരുന്നു. ദേശീയ ക്യാമ്പ് വിടാനുണ്ടായ യഥാര്‍ത്ഥ കാരണം അനുയോജ്യമായ സമയത്ത് പോര്‍ച്ചുഗീസ് ജനതയോട് തുറന്നുപറയുമെന്നും സഹതാരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും റൊണാള്‍ഡോ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories