Share this Article
News Malayalam 24x7
സ്‌മൃതി മന്ദാനയുടെ സൂപ്പർ സെഞ്ചുറി, ഹോങ്‌കോങ്ങിനെതിരേ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ
വെബ് ടീം
12 hours 31 Minutes Ago
1 min read
ASIA CUP

ദുബായ്: വനിതാ ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരേ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ 193 റൺസെടുത്തു. സ്മൃതി മന്ദാനയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. മന്ദാന 64 പന്തിൽനിന്ന് 124 റൺസെടുത്തു.അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി അതോടെ മന്ദാന മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുംകൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും മന്ദാന സ്വന്തമാക്കി. 18 സെഞ്ചുറികളാണ് മന്ദാനയുടെ പേരിലുള്ളത്. 17 സെഞ്ചുറികളുള്ള ഓസീസ് താരം മെഗ് ലാന്നിങ്ങിനെയാണ് മന്ദാന മറികടന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories