Share this Article
News Malayalam 24x7
ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ 21-കാരൻ; ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് രണ്ടാം റൗണ്ടിൽ
വെബ് ടീം
1 hours 31 Minutes Ago
1 min read
AYUSH

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഷി യുക്കിയെ അട്ടിമറിച്ച് ഇന്ത്യയുടെ 21-കാരൻ ആയുഷ് ഷെട്ടി. ലോക റാങ്കിങ്ങിൽ 22-ാം സ്ഥാനത്തുള്ള ആയുഷ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒന്നാം റാങ്കുകാരനായ ഷി യുക്കിയെ തോൽപ്പിച്ചത്. സ്‌കോർ: 21-14, 13-21,21-19.

ആദ്യ ഗെയിമിൽ 14-നെതിരെ 21 പോയിന്റുകൾക്ക് ആയുഷ്  ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ 21-13ന് ഷി യുക്കി മത്സരം നിലനിർത്തി. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇന്ത്യൻ താരം അവസരത്തിനൊത്തുയർന്നതോടെ രണ്ടാം റൗണ്ടിലെത്തുകയായിരുന്നു.

ഏഷ്യ ചാമ്പ്യൻഷിപ്പിലെ സ്വപ്‌നസമാനമായ കുതിപ്പിനുശേഷം ഫൈനലിൽ ഷി യുക്കിയോടാണ് ആയുഷ് പരാജയപ്പെട്ടത്. അന്ന് സെമിയിലും ക്വാർട്ടറിലും പ്രീ ക്വാർട്ടറിലുമെല്ലാം തന്നേക്കാൾ മുന്നിലുള്ള എതിരാളികളെ അട്ടിമറിച്ചായിരുന്നു ആയുഷിന്റെ കുതിപ്പ്്. എന്നാൽ ഫൈനലിൽ ഷി യുക്കിയെ മറികടക്കാനായില്ല. ഇന്ന് അതിന്റെ മധുരപ്രതികാരം കൂടിയായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories