Share this Article
News Malayalam 24x7
തകർന്ന് തരിപ്പണം, പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ, 55 റൺസിന്‌ പുറത്ത്
വെബ് ടീം
2 hours 25 Minutes Ago
1 min read
asia cup

ദുബായ് : വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ മിന്നുന്ന ബൗളിംഗ് പ്രകടനവുമായി ഇന്ത്യ. ദുബായിൽ നടക്കുന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ടോസ് നേടി തെരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 18.1 ഓവറിൽ വെറും 55 റൺസിന് എറിഞ്ഞൊതുക്കി.

വനിതാ ട്വന്റി20 മത്സരങ്ങളിൽ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 2024ൽ ദുബായിൽ വെച്ച് തന്നെ ന്യൂസിലാൻഡിനെതിരെ വഴങ്ങിയ 56 റൺസായിരുന്നു ഇതിനുമുമ്പുള്ള കുറഞ്ഞ സ്കോർ. ഇന്ത്യക്കെതിരെയും പാകിസ്ഥാന്റെ ഏറ്റവും താഴ്ന്ന സ്കോറാണിത്.

3 വിക്കറ്റ് വീതം വീഴ്ത്തിയ പ്രേമ റാവത്തും ശ്രീ ചരണിയുമാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ദീപ്തി ശർമ്മ രണ്ടും ഷഫാലി വർമ്മ ഒരു വിക്കറ്റും വീഴ്ത്തി.14 റൺസെടുത്ത ഷവാൽ സുൽഫിക്കറും 13 റൺസെടുത്ത വിക്കറ്റ് കീപ്പർ മുനീബ അലിയും ഒഴികെ പാക് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റൻ ഫാത്തിമ സന, ഗുൾ ഫിറോസ, നഷ്ര സന്ധു, സാദിയ ഇക്ബാൽ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories