സ്പാനിഷ് ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. വലന്‍സിയയെ അവരുടെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്ത് .ലാമിന്‍ യമാല്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍, ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി മധ്യനിര താരം ഫെര്‍മിന്‍ ലോപസ് മത്സരത്തിലെ താരമായി.ആദ്യ മിനിറ്റ് മുതല്‍ പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്സ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയിരുന്നു. ഈ തകര്‍പ്പന്‍ വിജയത്തോടെ കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി ബാഴ്സ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ് ഇപ്പോള്‍ ബാഴ്സലോണ. അതേസമയം, നാല് മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റ് മാത്രമുള്ള വലന്‍സിയ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.