Share this Article
News Malayalam 24x7
ISROയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം ഇനിയും വൈകും
ISRO's Space Docking Mission Faces Further Delay

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം ഇനിയും വൈകും. ഇന്ന് നടക്കാനിരുന്ന കൂട്ടിചേര്‍ക്കല്‍ ശ്രമം മാറ്റിവെക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ചെയ്‌സര്‍, ടാര്‍ജെറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് താഴ്ത്താന്‍ ഇന്നലെ രാത്രിയോടെ നല്‍കിയ നിര്‍ദേശം നടപ്പിലാക്കുന്നതിനിടെയാണ് സാങ്കേതിക പ്രശ്‌നം ഉണ്ടായത്. പരസ്പരം അടുക്കുന്നത് നിശ്ചയിച്ചതിലും വേഗത്തിലായതാണ് പ്രശ്‌നം.

പേടകത്തിന്റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനം നിര്‍ത്തിയതാണ് പരീക്ഷണം വൈകാന്‍ കാരണമായത്. എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ പരിശോധന നടത്തിയ ശേഷമേ അറിയാന്‍ സാധിക്കൂവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories