Share this Article
News Malayalam 24x7
സ്പേസ് ഡോക്കിങ് വീണ്ടും മാറ്റി; ഉപഗ്രഹങ്ങള്‍ സുരക്ഷിതമെന്ന് ഐഎസ്ആര്‍ഒ
വെബ് ടീം
posted on 08-01-2025
1 min read
SPACE DOCKING

ബെംഗളൂരു:  സ്പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) വീണ്ടും മാറ്റി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഡോക്കിങ് മാറ്റിവെച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു. ദിവസവും സമയവും പിന്നീട് അറിയിക്കും.

ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനായി ഉപഗ്രഹങ്ങള്‍ തമ്മിലെ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി. നേരത്തെ, ചൊവ്വാഴ്ച നടക്കേണ്ട ദൗത്യം സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories