Share this Article
News Malayalam 24x7
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു
Director Ranjith

ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സിജിഎം കോടതി വീണ്ടും റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് അന്വേഷണ സംഘം രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയത്.

യുവനടിയെ ഉപദ്രവിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഞ്ജിത്തിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ജനുവരി 9-ന് നടന്ന സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ തനിക്കെതിരെ ഉയർന്നിരിക്കുന്നത് വെറും ഗൂഢാലോചന മാത്രമാണെന്ന് രഞ്ജിത്ത് കോടതിയിൽ ആവർത്തിച്ചു.


അതേസമയം, രഞ്ജിത്തിന്റെ ആരോഗ്യനില കണക്കിലെടുക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. അദ്ദേഹം നേരത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നും നിലവിൽ നട്ടെല്ലിന് ഗുരുതരമായ അസുഖമുണ്ടെന്നും അതിനാൽ പ്രത്യേക പരിഗണന നൽകണമെന്നുമാണ് അഭിഭാഷകൻ വാദിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി രഞ്ജിത്തിനെ വീണ്ടും റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിലും കേസിൽ നടപടികൾ തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories