Share this Article
News Malayalam 24x7
80 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
Suspect Arrested in Murder of 80-Year-Old Woman in Alappuzha

ആലപ്പുഴയിൽ എൺപതുകാരിയായ തങ്കമ്മയെ കൈയും കാലും കെട്ടി കായലിൽ താഴ്ത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പൊലീസ് പിടിയിലായി. തങ്കമ്മയുടെ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ ആണ് അറസ്റ്റിലായത്. സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്യുന്നതിന് വേണ്ടിയാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമ്മയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ അടുത്ത ദിവസം കായംകുളം കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈയും കാലും തുണികൊണ്ട് ബന്ധിച്ച നിലയിലും കഴുത്തിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. തങ്കമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആറ് പവനിലധികം വരുന്ന സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.


സംഭവത്തിന് പിന്നാലെ നാട്ടുകാരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതി പ്രകാശനിലേക്ക് വഴിതുറന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ ശ്രമത്തിനിടയിലുണ്ടായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. സ്വർണ്ണവും പണവും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകം, കവർച്ച തുടങ്ങിയ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കി വരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories