ബ്യൂണസ് അയേഴ്സ്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് താൻ ഇനി അർജന്റീന ടീമിനു വേണ്ടി കളിക്കില്ലെന്ന് മെസ്സി അറിയിച്ചത്.21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. പിതാവിന്‍റെ മരണത്തിന് പിന്നാലെ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന സൂചന മെസ്സി നൽകിയിരുന്നു. അർജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു.തന്‍റെ 39ആം വയസിൽ ആണ് 21 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് മെസിയുടെ പടിയിറക്കം. 207 മത്സരങ്ങളിൽ 125 ഗോൾ നോടിയ മെസി 2008 ഒളിമ്പികസിൽ സ്വർണം, 2021,2024 കോപ്പ അമേരിക്കയിൽ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി.
‘‘എന്റെ ആത്മാവിനെ ഒരുപാട് വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു തീരുമാനമാണ് ഇത്. പക്ഷേ ഇതാണ് അതിനുള്ള ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിന് മുൻപും ഞാൻ എന്റെ എല്ലാം ടീമിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു. ഈ ജഴ്‌സിക്കായി ഞാൻ എപ്പോഴും പോരാടുകയും എന്റെ എല്ലാം നൽകുകയും ചെയ്തിട്ടുണ്ട്; നിങ്ങൾക്ക് സന്തോഷം നൽകാനും ഫുട്ബോളിലൂടെ നിങ്ങളെല്ലാവരും അർജന്റീനക്കാരാണെന്ന് ഓർത്ത് അഭിമാനിക്കാൻ ഇടയാക്കാനും വേണ്ടിയായിരുന്നു അത്.’’
ഇനി അധികം സമയമില്ല, ഓരോ ഘട്ടങ്ങളും അവസാനിക്കുകയാണ്. എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് ഈ വേർപിരിയൽ. ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു, ഇഷ്ടപ്പെട്ടിരുന്നു, ഇനിയും എപ്പോഴും ഇഷ്ടപ്പെടും. ഞാൻ എന്നെത്തന്നെ പൂർണ്ണമായും ഇതിനായി സമർപ്പിച്ചു കഴിഞ്ഞു, ഇനി എനിക്ക് നൽകാൻ മറ്റൊന്നും ബാക്കിയില്ല. മാത്രമല്ല, ഇതിന് തികച്ചും അർഹരായ ഒട്ടനവധി മികച്ച യുവതാരങ്ങൾ നമുക്ക് പിന്നാലെ വരുന്നുമുണ്ട്.കഴിഞ്ഞ 20 വർഷമായി നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. കളിക്കളത്തിനകത്ത് നിന്ന് നിങ്ങളുടെ ആർപ്പുവിളികൾ കേൾക്കുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതൽ ഞാൻ നിങ്ങളിൽ ഒരാളായിരിക്കും, എപ്പോഴും പുറത്തുനിന്ന് ടീമിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും (നല്ല സമയങ്ങളിലും മോശം സമയങ്ങളിലും, പ്രത്യേകിച്ച് മോശം സമയങ്ങളിൽ കൂടുതൽ ശക്തമായി).എപ്പോഴും കൂടെയുണ്ടായിരുന്നതിനും, മനോഹരവും എന്നാൽ കഠിനവുമായ ഈ യാത്രയിൽ എന്നെ അനുഗമിച്ചതിനും എന്റെ കുടുംബത്തിന് നന്ദി. ഞാൻ ഒപ്പം പ്രവർത്തിച്ച ഓരോ പരിശീലകർക്കും, സഹതാരങ്ങൾക്കും, ഭാരവാഹികൾക്കും നന്ദി. ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി ഓർമകളും നിമിഷങ്ങളുമായാണ് ഞാൻ മടങ്ങുന്നത്.എന്റെ സഹതാരങ്ങൾക്കൊപ്പം ചേർന്ന്, നമ്മൾ സ്വപ്നം കണ്ട നിമിഷങ്ങൾ നിങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞുവെന്ന സമാധാനത്തോടും അഭിമാനത്തോടും കൂടിയാണ് ഞാൻ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം അത് ജീവിച്ചു തീർക്കുക എന്നത് ഒരു ഭ്രാന്തായ ആവേശമായിരുന്നു. ഐ ലവ് യൂ! എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി.
വാമോസ് അർജന്റീന!
*ഫൈനലിന് രണ്ട് ദിവസത്തിന് ശേഷം, ജൂലൈ 21നാണ് ഞാൻ ഈ വാക്കുകൾ എഴുതിയത്. എന്റെ പിതാവിന്റെ മരണശേഷം, മുൻപത്തേക്കാൾ കൂടുതൽ ഞാൻ ഈ തീരുമാനത്തിൽ ഉറച്ചുനിന്നു.