Share this Article
News Malayalam 24x7
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മുഖ്യപരിശീലകൻ VVS ലക്ഷ്മൺ; സഞ്ജുവടങ്ങുന്ന ശക്തമായ സംഘം ജപ്പാനിലേക്ക്
വെബ് ടീം
15 hours 0 Minutes Ago
1 min read
VVS

മുംബൈ: ആകാംഷകൾക്ക് വിരാമം. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. വ്യാഴാഴ്ച കായിക മന്ത്രാലയം അംഗീകരിച്ച പരിശീലകരുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും പട്ടികയിലാണ് ഈ പ്രഖ്യാപനമുള്ളത്.കഴിഞ്ഞതവണയും ലക്ഷ്മൺ തന്നെയായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പരിശീലിപ്പിച്ചത്. അന്ന് ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു.

സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഏഷ്യന്‍ ഗെയിംസ്. ഇതില്‍ പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരം സെപ്റ്റംബര്‍ 24 നും ഒക്ടോബര്‍ 3 നും ഇടയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ആകെ 10 ടീമുകള്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ നാട്ടിലെ ഏകദിന പരമ്പരയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ഗംഭീര്‍ ഇന്ത്യയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുനില്‍ ജോഷി, ഹൃഷികേശ് കനിത്കര്‍, സുഭദീപ് ഘോഷ് എന്നിവരും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ കോച്ചിംഗ് സംഘത്തിലുണ്ടാകും. അമോല്‍ മുംജുമദര്‍, ആവിഷ്‌കര്‍ സാല്‍വി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫിനൊപ്പമാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും ഏഷ്യന്‍ ഗെയിംസിനായി ഇറങ്ങുന്നത്.

ഇന്ത്യൻ വനിതാ ടി20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്, നന്ദിനി ശർമ്മ.

ഇന്ത്യൻ പുരുഷ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories