Share this Article
News Malayalam 24x7
റെക്കോർഡുകൾ തകർത്തെറിഞ്ഞ് റൊണാൾഡോ
Cristiano Ronaldo

ഫിഫ ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ചരിത്രം കുറിച്ചു. ഈ പ്രകടനത്തോടെ തുടർച്ചയായ ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന അപൂർവ്വ റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ മനോഹരമായൊരു ഫീൽഡ് ഗോളിലൂടെ റൊണാൾഡോ ടീമിനായി ആദ്യ ഗോൾ നേടി. തുടർന്ന് 39-ാം മിനിറ്റിൽ തന്റെ രണ്ടാമത്തെ ഗോളും വലയിലെത്തിച്ചതോടെ പുതിയ പല റെക്കോർഡുകളും താരത്തിന് സ്വന്തമായി. ലോകകപ്പ് ചരിത്രത്തിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് ഇതോടെ റൊണാൾഡോയുടെ പേരിലായി മാറിയിരിക്കുകയാണ്.


കൂടാതെ, ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരൻ എന്ന നേട്ടവും 41-കാരനായ റൊണാൾഡോ ഇതോടെ കൈവരിച്ചു. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രകടനമാണ് റൊണാൾഡോ മൈതാനത്ത് കാഴ്ചവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories