ഏഷ്യന്‍ ഗെയിംസില്‍ വുഷുവില്‍ ഇന്ത്യയ്ക്ക് വെള്ളി. റോഷിബീന ദേവിയാണ് വെള്ളി നേടിയത്. ഫൈനലില്‍ ചൈനീസ് താരത്തോട് തോൽക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ റോഷിബീനാ ദേവിയുടെ ഹാട്രിക് മെഡലാണിത്. വുഷുവില്‍ 60 കിലോ വിഭാഗത്തിലാണ് മെഡല്‍ നേട്ടം. പുരുഷവിഭാഗം തുഴച്ചിലില്‍ ഇന്ത്യ വെങ്കലം നേടി. പുരുഷ വിഭാഗം ഡെബിള്‍സില്‍ സത്‌നാം സിങ് സല്‍മാന്‍ ഖാന്‍ സഖ്യമാണ് വെങ്കലം നേടിയത്.