Share this Article
News Malayalam 24x7
ഏഷ്യന്‍ ഗെയിംസ്; മെഡല്‍ വേട്ട തുടരാന്‍ ഇന്ത്യ
Asian Games

ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനത്തില്‍ മെഡല്‍ വേട്ട തുടരാന്‍ ഇന്ത്യ. ഇന്ന് നിര്‍ണായക മത്സരങ്ങള്‍. പുരുഷ,വനിതാ വിഭാഗം കബഡി സെമി ഫൈനലുകളും അത്‌ലറ്റിക്‌സ് മത്സരങ്ങളുമാണ് ഇന്ത്യക്ക് ഇന്ന് ഏറെ പ്രധാനം.  വൈകുന്നേരം നടക്കുന്ന മത്സരത്തില്‍ പതിനായിരം മീറ്റര്‍ സെഷനില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിംഗ് ഇന്നിറങ്ങും. മന്‍പ്രീത് കൗറും കൃഷ്ണ ജയശങ്കര്‍ മേനോനും മത്സരിക്കുന്ന വനിതാ ഷോട്ട്പുട്ടിലും, സിന്ധുശ്രീ ഗണേശയും ബരണിക്ക ഇളങ്കോവനും പങ്കെടുക്കുന്ന പോള്‍വോള്‍ട്ടിലും, ദാംനീത് സിംഗ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഹാമര്‍ത്രോയിലും മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാഡ്മിന്റണില്‍ സാത്വിക് ചിരാഗ് സഖ്യം ഡബിള്‍സ് കീരിടം ലക്ഷ്യം വയ്ക്കുന്നുണ്ട്. സ്‌ക്വാഷ് വനിതാ സിംഗിള്‍സില്‍ സെമി ഫൈനല്‍ ഇന്ന് നടക്കും. ജപ്പാനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിന് സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കാം. ടേബിള്‍ ടെന്നീസിൽ മിക്‌സഡ് ഡബിള്‍സില്‍ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി, പുരുഷ വിഭാഗം ഷൂട്ടിംഗ്, നീന്തല്‍, കുതിരസവാരി, കനോ സ്പ്രിന്റ് വിഭാഗങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories