Share this Article
News Malayalam 24x7
പാനമയെ സമനിലയിൽ തളച്ച് ഇന്ത്യ
വെബ് ടീം
6 hours 14 Minutes Ago
1 min read
india

ബെംഗളൂരു:  രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ, ഫിഫ റാങ്കിങ്ങിൽ 138–ാം സ്ഥാനക്കാരായ ഇന്ത്യ 44–ാം സ്ഥാനക്കാരായ പാനമയെ സമനിലയിൽ തളച്ചു . ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഇന്ത്യയായിരുന്നു മുന്നിൽ. 41-ാം മിനിറ്റിൽ ഇന്ത്യൻ ഫോർവേഡ് റയാൻ വില്യംസ് പാനമ പ്രതിരോധത്തെ മറികടന്ന് മനോഹരമായ ഫിനിഷിലൂടെ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. തുടർന്ന് തിരിച്ചടിക്കാൻ പരവേശം കാണിച്ച പാനമയെ മിനിട്ടുവരെ  പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഒടുവിൽ 68-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു ലോംഗ് റേഞ്ചർ ഷോട്ടിലൂടെ പാനമയുടെ ഒമർ വലൻസിയ സമനില ഗോൾ നേടി. 3 മത്സരങ്ങളടങ്ങിയ ഈ അന്താരാഷ്ട്ര സൗഹൃദ പരമ്പരയിലെ ആദ്യ മത്സരമാണിത്. 

ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെ നേരിടും മുൻപു സ്വന്തം ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒരു അവസരംകൂടി ലഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories