ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിൽ ഇഷ സിങിന് വെള്ളി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഫൈനലില്‍ റാപ്പിഡ് സീരീസില്‍ രാഹി സര്‍നോബത്തിന് മെഡല്‍ നഷ്ടമായി. രാഹിയോടൊപ്പം മനു ഭാക്കറും ഇതേ ഇനത്തിന്റെ വ്യക്തിഗത ഫൈനലില്‍ ഇടം നേടാനാകാതെ പുറത്തായി. വനിത കുറാഷില്‍ ഇന്ത്യക്ക് വെങ്കലം. 78 കി.ഗ്രാം വിഭാഗത്തില്‍ പിന്‍കി ബല്‍ഹാരക്ക് വെങ്കലം. അതേസമയം ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ-അഫ്നിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇതോടെ ഐസിസി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ സെമിയില്‍ കടന്നു. മഴയെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹോങ്കോങ് മത്സരവും ഉപേക്ഷിച്ചിരുന്നു.