ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതാ അമ്പെയ്ക്ക് കോംപൗണ്ട് ടീം വിഭാഗത്തിലാണ് മെഡല്‍ നേട്ടം. ഫൈനലില്‍ ചൈനയെ 238-234 എന്ന സ്‌കോറിന് തകര്‍ത്താണ് ജ്യോതി, പ്രിതിക, ചികിത എന്നിവരടങ്ങിയ സംഘത്തിന്റെ ജയം. ലോക റെക്കോഡ് പ്രകടനത്തോടെയാണ് നേട്ടം. വനിത വിഭാഗം സ്‌ക്വാഷ് ടീം ഇനത്തിലും ഇന്ത്യ മെഡലുറപ്പിച്ചു. അനാഹത്ത്-തന്‍വി സഖ്യം 2-0 ന് സിംഗപ്പൂരിനെ തോല്‍പ്പിച്ച് സെമിയില്‍ കടന്നു. വനിത ജൂഡോയില്‍ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ അസ്മിത ഡെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.