Share this Article
News Malayalam 24x7
നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; രാജിയില്ലെന്ന് ശ്വേതാ മേനോൻ
വെബ് ടീം
posted on 02-07-2026
1 min read
swetha menon

കൊച്ചി: അഡ്ഹോക് കമ്മിറ്റി അമ്മയുടെ നിയമാവലിയിൽ ഇല്ലെന്നും ഇല്ലാത്ത കമ്മിറ്റി എവിടെ നിന്ന് വന്നുവെന്നും ശ്വേതാ മേനോൻ. സമിതി രാജി വച്ചാലുള്ള  കീഴ് വഴക്കം പാലിച്ചില്ല. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല. അമ്മയെ അട്ടിമറിക്കാൻ അനുവദിക്കില്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. AMMAയെ അനാഥമാക്കിയിട്ടുമില്ല.കൈനീട്ടം ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്.തന്റെ  നിരപരാധിത്വം തെളിയിക്കുമെന്നും ശ്വേതാ മേനോൻ പ്രതികരിച്ചു.

നേരത്തെ അമ്മ ഓഫീസില്‍ രമേശ് പിഷാരടി എംഎല്‍എയുടെ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേർന്നിരുന്നു.ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ താൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക നടപടികൾ അവർ പൂർത്തിയാക്കിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories