Share this Article
News Malayalam 24x7
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളം,തമിഴ് സിനിമകളുടെ തിളക്കം, മമ്മൂട്ടി മികച്ച നടൻ; കാർത്തിക് ആര്യനൊപ്പം പുരസ്കാരം പങ്കിട്ടു
വെബ് ടീം
10 hours 12 Minutes Ago
1 min read
film awards

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ തമിഴ്, മലയാളം സിനിമകൾ തിളങ്ങി . മികച്ച നടനായി മമ്മൂട്ടി. ഭ്രമയുഗത്തിനാണ് പുരസ്കാരം. ചന്തു ചാമ്പ്യൻ സിനിമയിലെ അഭിനയത്തിന് കാർത്തിക് ആര്യനുമായി പങ്കിടും. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. 

വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. അങ്ങ് വാനകോണില്..ARM എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം.  ഷഹനാദ് ജലാൽ ആണ് മികച്ച ഛായാഗ്രാഹകൻ ചിത്രം ഭ്രമയുഗം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി  ഫാത്തിമയാണ് മികച്ച മലയാള ചിത്രം. ശ്രീകാന്ത് ആണ് മികച്ച ഹിന്ദി ചിത്രം. നടൻ ധനുഷ് സംവിധാനം ചെയ്ത  റായൻ ആണ് മികച്ച തമിഴ് ചിത്രം.കാർണിവൽ കമ്മിറ്റി ആണ് മികച്ച തെലുഗു സിനിമ. ശബ്ദ മിശ്രണത്തിനു മെയ്യകന് പ്രത്യേക പരാമർശമുണ്ട്. 

ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്കാരം പങ്കിടുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്.

മികച്ച ചിത്രം – ആർട്ടിക്കിൾ 370

മികച്ച സംവിധാനം– രാജ്കുമാർ പെരിയസ്വാമി (അമരൻ)

മികച്ച പിന്നണി ഗായിക – വൈക്കം വിജയലക്ഷ്മി – (ഗാനം:അങ്ങുവാനക്കോണില്, ചിത്രം: എആർഎം)

മികച്ച ഛായാഗ്രഹണം– ഭ്രമയുഗം– ഷെഹ്നാദ് ജലാൽ

മികച്ച തിരക്കഥ വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)

മികച്ച എഡിറ്റർ – ആർ.കലൈവണ്ണൻ (അമരൻ)

മികച്ച സംഗീത സംവിധാനം – ശാശ്വത് സച്ച്ദേവ് (ആർട്ടിക്കിൾ 370)

മികച്ച തമിഴ് ചിത്രം – റായൻ, സംവിധാനം – ധനുഷ്

മികച്ച നടനുള്ള പ്രത്യേക പരാമർശം – ധനുഷ്, ചിത്രം – ക്യാപ്റ്റൻ മില്ലർ

മികച്ച ഹിന്ദി ചിത്രം – ശ്രീകാന്ത്

ബെസ്റ്റ് ആക്ഷൻ കൊറിയോഗ്രാഫി – അനൽ അരശ് (മഹാരാജ)

മികച്ച പശ്ചാത്തല സംഗീതം – ജി.വി പ്രകാശ് , ചിത്രം – അമരൻ

പ്രത്യേക ജൂറി പരാമർശം – മികച്ച ആനിമേഷൻ ചിത്രം (നോൺ ഫീച്ചർ) – ടച്ച്ഡ് ആസ് വാട്ടർ സംവിധായകൻ ജോഷി ബെനഡിക്ട്

പ്രത്യേക ജൂറി പരാമർശം (നോൺ ഫീച്ചർ വിഭാഗം) – ഭദ്രകാളി നാടകം, സംവിധാനം – ആനന്ദജ്യോതി

നാഷണല്‍ മീഡിയാ സെന്ററില്‍ വെച്ചായിരുന്നു പ്രഖ്യാപനം. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു.

 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്. മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 24 ഭാഷകളിൽ നിന്നുമായി 161 നോൺ ഫീച്ചർ സിനിമകൾ കണ്ട ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 400 ലേറെ ചിത്രങ്ങൾ മത്സര രംഗത്തുണ്ടായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories