Share this Article
News Malayalam 24x7
ജാർഖണ്ഡിൽ നരബലി; 3 പേർ അറസ്റ്റിൽ
Three Arrested in Superstition-Led Murder Case of Teenage Girl

ജാർഖണ്ഡിലെ ഹസാരിബാഗിൽ 13 വയസ്സുകാരിയെ നരബലി നൽകിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. അമ്മ രശ്മി ദേവി, മന്ത്രവാദിനി ശാന്തി ദേവി, ഭീം റാം എന്നിവരെയാണ് ജാർഖണ്ഡ് പൊലീസ് പിടികൂടിയത്. രശ്മി ദേവിയുടെ മകന്റെ മാറാരോഗം ഭേദമാക്കുന്നതിനായി മന്ത്രവാദിനിയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയെ ബലി നൽകിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാർച്ച് 24-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കൂടാതെ കുട്ടിയുടെ ശരീരത്തിൽ മാരകമായ മുറിവേല്പിക്കുകയും തലയ്ക്കടിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് പൊലീസ് അറസ്റ്റ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.


ശാസ്ത്രീയമായും സാങ്കേതികമായും മനുഷ്യൻ വലിയ പുരോഗതി കൈവരിക്കുമ്പോഴും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും വേരൂന്നി നിൽക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് ഈ നരബലി. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories