Share this Article
KERALAVISION TELEVISION AWARDS 2025
വാള്‍ ചാടി പിടിക്കുമ്പോള്‍ തുടയില്‍ കുത്തികയറി, മുറിവിന്റെ പാട് ഇപ്പോഴുമുണ്ട്;പിഷാരടിയോട് അനുഭവം പറഞ്ഞ മമ്മൂട്ടി
വെബ് ടീം
posted on 06-02-2025
1 min read
experience of  vadakan veeragatha

കുറിക്ക് കൊള്ളുന്ന ഡയലോഗുകളും അനശ്വര ഗാനങ്ങളും കളരിപ്പയറ്റും കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. 1989 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് ചിത്രം 35 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും  റീലിസിനൊരുങ്ങവെയാണ് മമ്മൂട്ടിയുടെ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍  വൈറല്‍ ആകുന്നത്. മമ്മൂട്ടി കമ്പനിയുടെ  ചാനലില്‍ നടന്‍ പിഷാരടിയോടുള്ള  സംഭാഷണത്തിനിടെയാണ് മമ്മൂട്ടി തന്റെ മറക്കാനാക്കാത്ത ഓര്‍മ്മകള്‍ തുറന്ന് പറഞ്ഞത്.ഒരു ഷോട്ടിന്റെ ഭാഗമായി  വാള്‍പയറ്റ് നടത്തുന്നതിനിടെ വാള്‍ ചാടി പിടിക്കുമ്പോള്‍ ഉന്നം തെറ്റി വാള്‍ തുടയില്‍ കുത്തികയറി, വേദനയുണ്ടായിട്ടും അതെല്ലാം സഹിച്ച് ഷൂട്ടിങ് മുടങ്ങാതെ നോക്കി.വാളിന്റെ പാട് മറക്കാനാവാത്ത ഓര്‍മ്മയായി ഇപ്പോഴും തന്റെ തുടയിലുണ്ടെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പങ്കുവെച്ചു.







നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories