Share this Article
News Malayalam 24x7
ഉശിരോടെ ഗംഭീര തിരിച്ചുവരവ്...വിനേഷ് ഫോഗട്ട് ട്രയല്‍സില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു
Vinesh Phogat Reaches Quarterfinals in Asian Games Wrestling Selection Trials

രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഗുസ്തി ഗോദയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ഗുസ്തി താരം വീനേഷ് ഫോഗട്ടിന് മികച്ച വിജയം. ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിന്റെ 53 കിലോഗ്രാം ഭാരവിഭാഗത്തിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ എതിരാളി ജ്യോതിയെ 7-1 ന് തോൽപ്പിച്ച് വീനേഷ് ക്വാർട്ടർ ഫൈനലിൽ കടന്നു.

താരത്തെ മത്സരങ്ങളിൽ നിന്നും മാറ്റിനിർത്താൻ ഗുസ്തി ഫെഡറേഷൻ പരമാവധി ശ്രമിച്ചെങ്കിലും സുപ്രീം കോടതിയുടെ അടിയന്തര ഇടപെടലോടെയാണ് വീനേഷിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. കോടതി നിർദ്ദേശപ്രകാരം ഗുസ്തി മത്സരം പൂർണ്ണമായി വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രതിനിധി അതിഥി ചൗഹാൻ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) പ്രതിനിധി എം.എം. സോമയ്യ എന്നിവരുടെ പ്രത്യേക നിരീക്ഷണത്തിലാണ് സെലക്ഷൻ ട്രയലുകൾ പുരോഗമിക്കുന്നത്.


അതിനിടെ, വീനേഷിന്റെ വിജയത്തിൽ ഗുസ്തി ഫെഡറേഷനെതിരെ കടുത്ത വിമർശനവുമായി ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേന്ദർ സിംഗ് ഹൂഡ രംഗത്തെത്തി. ഫെഡറേഷൻ ഗുസ്തി താരങ്ങളോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും ഒടുവിൽ നീതി ജയിച്ചതായും ഹൂഡ പറഞ്ഞു. ഹരിയാനയിൽ നിന്നുള്ള കായികതാരങ്ങളെ ഗുസ്തി ഫെഡറേഷൻ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഈ കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories