Share this Article
News Malayalam 24x7
ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അർജന്റീന, സ്‌പെയിൻ താരങ്ങൾക്കെതിരെ ഫിഫയുടെ നടപടി
വെബ് ടീം
posted on 21-08-2026
1 min read
ARGENTINA

ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ കയ്യാങ്കളിയിൽ നടപടിയുമായി ഫിഫ. അർജന്റീന, സ്‌പെയിൻ താരങ്ങൾക്കെതിരെ മത്സരവിലക്കും പിഴയും. അർജന്റീന താരം ലിയാൻഡ്രോ പരെഡെസിന് 10 മത്സരത്തിലും നഹുവൽ മൊളീനക്ക് 7 മത്സരത്തിലും തിയാഗോ അൽമാഡക്ക് ഒരു മത്സരത്തിലും വിലക്ക്. സ്പെയിൻ താരം ഗാവിക്ക് ഒരു മത്സരത്തിൽ വിലക്ക്. പരേഡസിന് 90,000 ഡോളർ പിഴയും ചുമത്തി.

ന്യൂജേഴ്‌സിയിൽ നടന്ന ഫൈനലിൽ സ്‌പെയിനിനോട് അർജന്റീന 1-0 ന് പരാജയപ്പെട്ട മത്സരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിലാണ് ഫിഫയുടെ നടപടി.മറ്റുള്ളവർക്ക് 30,000 ഡോളർ വീതം പിഴയാണ് ചുമത്തിയിരിക്കുന്നത്. മത്സരം തീർന്നതോടെ  സ്പാനിഷ് സംഘവുമായി അർജന്റീനിയൻ താരങ്ങൾ വഴക്കായി. സ്പെയിൻ നായകൻ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചിൽ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെൻഡി എത്തി റോഡ്രിയോട് കയർത്തു. നിന്റെ കരച്ചിൽ ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെൻഡിയുടെ പരിഹാസ ചോദ്യം.ലിയനാർഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാർഡ് നൽകിയിട്ടും റഫറിയുടെ കയ്യിൽ ഒതുങ്ങാതിരുന്നോതടെ പരിശീലകൻ ലയണൽ സ്‌കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories