Share this Article
News Malayalam 24x7
ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു; ഇന്ത്യൻ സഖ്യത്തിന് വെങ്കലം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയായി ട്രീസ
വെബ് ടീം
posted on 22-08-2026
1 min read
TREESA

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്‌ വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ- ഗായത്രി സഖ്യത്തിനു വെങ്കലം. ചൈനയുടെ ലിയു ഷെങ് ഷു–ടാൻ നിങ് സഖ്യത്തിന് മുന്നിലാണ് താരങ്ങൾ പൊരുതി വീണത്.ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമായിരുന്നു തോൽവി. സെമി ഫൈനലിൽ തോറ്റെങ്കിലും ചാമ്പ്യൻഷിപ്പിൽ അവശേഷിച്ച ഏക ഇന്ത്യക്കാരായ ഇരുവരും വെങ്കൽ മെഡൽ സ്വന്തമാക്കി. മെഡല്‍ നേടുന്ന ആദ്യ മലയാളിയായി ട്രീസ മാറി. സ്കോർ: 21-18, 13-21, 8-21 .

ലോക റാങ്കിങ്ങിൽ 39–ാം സ്ഥാനത്തുള്ള ട്രീസ–ഗായത്രി സഖ്യം യാതൊരു പതർച്ചയുമില്ലാതെയാണ്‌ ആദ്യം ചൈനീസ് താരങ്ങളെ നേരിട്ടത്‌. 7-2 ന് ശക്തമായ നിലയിൽ മുന്നേറി. എന്നാൽ തുടർച്ചയായി ഒമ്പത് പോയന്റുകൾ നേടി ചൈനീസ് താരങ്ങൾ തിരിച്ചടിച്ചു. 13-13 എന്ന നിലയിലേക്ക് മാറിയതിന് ശേഷമാണ് ഇന്ത്യൻ സംഖ്യം 21-18ന് കളി പിടിച്ചു. എന്നാൽ പിന്നീടുള്ള രണ്ട് സെറ്റുകൾ ചൈന സ്വന്തമാക്കുകയായിരുന്നു.

15 വർഷത്തെ ഇടവേളക്കുശേഷമാണ്‌ വനിതാ ഡബിൾസില്‍ ഇന്ത്യ മെഡൽ നേടുന്നത്. 2011ൽ ജ്വാല ഗുട്ട–അശ്വനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിട്ടുണ്ട്‌.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories