Share this Article
News Malayalam 24x7
ആദ്യ കിരീടനേട്ടം, മോഹൻ ബഗാനെ ഗോൾവ്യത്യാസത്തിൽ പിന്നിലാക്കി ഈസ്റ്റ് ബംഗാൾ ഐഎസ്എൽ ചാമ്പ്യന്മാർ
വെബ് ടീം
posted on 21-05-2026
1 min read
isl

മുംബൈ :  22 വർഷത്തെ കാത്തിരിപ്പിന് വിരാമം. ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാളിന്റെ കിരീടനേട്ടം. ഒരു ഗോളിന് പുറകിൽ പോയ ശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തിരിച്ചുവരവ്.13 മത്സരങ്ങളിൽ 26 പോയിന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്, അത്ര തന്നെ പോയിന്റ് മോഹൻ ബഗാനുമുണ്ടെങ്കിലും മികച്ച ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ ഈസ്റ്റ് ബംഗാൾ ജേതാക്കളാവുകയായിരുന്നു.

ഈസ്റ്റ് ബംഗാളിന് +19 ഉം, മോഹൻ ബഗാന് +14 മാണ് ഗോൾ വ്യത്യാസം. പഞ്ചാബിനെ ഏകപക്ഷീമായ രണ്ട് ഗോളിന് തകർത്ത് മുംബൈ 25 പോയിന്റോടെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.ആൽഫ്രെഡ് പ്ലാനാസിന്റെ ഗോളിൽ ഇന്റർ കാശിയാണ് ആദ്യം ലീഡെടുക്കുന്നത്. രണ്ടാം പകുതിയിൽ യൂസുഫ് എസ്സേജാരിയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ ഒപ്പം പിടിച്ചു. മുഹമ്മദ് റാഷിദാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories