Share this Article
News Malayalam 24x7
അംപയറെ ഐസ് ബാഗിനെറിഞ്ഞു; ആര്‍സിബി സൂപ്പര്‍ താരത്തിന് വിലക്ക്; വന്‍ തുക പിഴ
IPL Final Disciplinary Action

ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ഐ.പി.എൽ കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആർ.സി.ബി) കനത്ത തിരിച്ചടി. ആർ.സി.ബിയുടെ ഓസ്‌ട്രേലിയൻ സൂപ്പർ താരം ടിം ഡേവിഡിന് പെരുമാറ്റച്ചട്ട ലംഘനത്തിന് ഐ.പി.എൽ അധികൃതർ ഒരു മത്സരത്തിൽ നിന്നും വിലക്കേർപ്പെടുത്തി. വിലക്കിന് പുറമെ താരം മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഒടുക്കണം.

ഫൈനൽ മത്സരത്തിനിടയിൽ ഓൺ-ഫീൽഡ് അമ്പയർ നിതിൻ മേനോന് നേരെ പ്രകോപിതനായി ഐസ് ബാഗ് എറിഞ്ഞതിനാണ് ടിം ഡേവിഡിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഗുജറാത്ത് ഇന്നിങ്സിന്റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു വിക്കറ്റ് വീണതിന് തൊട്ടുപിന്നാലെയാണ് താരം അമ്പയർക്ക് നേരെ ഐസ് ബാഗ് എറിഞ്ഞത്. ഇതോടെ അടുത്ത വർഷത്തെ ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ആർ.സി.ബിക്ക് ടിം ഡേവിഡിന്റെ സേവനം ലഭ്യമാകില്ല.


മത്സരത്തിനിടയിൽ പന്ത്, വാട്ടർ ബോട്ടിൽ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ താരങ്ങൾക്കോ ഒഫീഷ്യലുകൾക്കോ നേരെ എറിയുന്നത് തടയുന്ന പെരുമാറ്റച്ചട്ടത്തിലെ ലെവൽ-1 ലംഘനമാണ് ടിം ഡേവിഡിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ സീസണിൽ താരത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മൂന്നാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. മാച്ച് റഫറി ജവഗൽ ശ്രീനാഥ് പ്രഖ്യാപിച്ച ശിക്ഷാ നടപടികൾ താരം അംഗീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories