Share this Article
News Malayalam 24x7
ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു; വിശേഷങ്ങള്‍ പ്രഖ്യാപിച്ച് നിവിന്‍ പോളി
Action hero Biju gets a second part; The details were announced by Nivin Pauly

ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ വിശേഷങ്ങള്‍ പ്രഖ്യാപിച്ച് നിവിന്‍ പോളി. റിലീസ് ചെയ്ത് എട്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ വിശേഷം പുറത്തു വിട്ടത്.

ജനമൈത്രി പൊലീസിന്റെ പശ്ചാതലത്തില്‍ കഥ പറഞ്ഞ സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു.2016ലാണ് സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്തിരുന്നത്. അന്നോളം കണ്ട പോലീസ് കഥകളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നടന്‍ എന്ന രീതിയിലും  നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ഈ സിനിമ. ബിജു എന്ന പൊലീസുകാരനും അയാളുെ സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന കാര്യങ്ങളും വളരെ ഹാസ്യപരമായാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അനു ഇമ്മാനുവലായിരുന്നു ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, അരിസ്റ്റോ സുരേഷ്, മേഘനാഥന്‍, രോഹിണി, വിന്ദുജാ മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories