Share this Article
News Malayalam 24x7
മാരിവില്ലിന്‍ ഗോപുരങ്ങള്‍ ഫെബ്രുവരി 16 ന് തീയേറ്ററുകളിലെത്തും
marivillin gopurangal hits theaters on February 16

ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ഫാമിലി എന്റര്‍ടെയിനറായ ചിത്രം ഫെബ്രുവരി 16 ന് തീയേറ്ററുകളിലെത്തും. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന കുടുംബചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍.ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കോക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് നവംബറിലാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റ ടീസര്‍ ശ്രദ്ധ നേടിയിരുന്നു.

യുവതലമുറ നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രത്തിത്തിന്റെ കഥാഗതി.ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അരുണ്‍ ബോസും പ്രമോദ് മോഹനും ചേര്‍ന്നാണ്. വിദ്യാസഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാണ്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേര്‍ന്നാണ് ലോകമെമ്പാടുമുള്ള റിലീസിന്റെ ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories