Share this Article
News Malayalam 24x7
സ്റ്റൈലായി പ്രണവ്മോഹൻലാലും മാസ്സായി ധ്യാൻ ശ്രീനിവാസനും;വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ടീസര്‍ പുറത്ത്
varshangalkku shesham  movie teaser is out

യുവ താരങ്ങള്‍ അണിനിരക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്.  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍് ശേഷം. 

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ നിര്‍മാണം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റ മറ്റൊരു മാജികിനായ് കാത്തിരിപ്പിലാണ് ആരാധകര്‍. വലിയൊരു ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഏപ്രില്‍ പതിനൊന്നിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

പ്രണവിനെ കൂടാതെ ധ്യാന്‍ ശ്രരീനിവാസ്,നിവിന്‍ പോളി,ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. അജു വര്‍ഗീസ്, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories