Share this Article
News Malayalam 24x7
മുന്‍ ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവുന്നില്ല'; പരാതിയുമായി പൊലീസിനെ സമീപിച്ച് 'ഞാന്‍ ഗന്ധര്‍വൻ ' നായകന്‍
വെബ് ടീം
posted on 15-02-2024
1 min read
njan-gandharvan-ACTOR-against-ex-wife

ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനില്‍. ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ശ്രദ്ധേയനായ താരമാണ് നിതീഷ് ഭരദ്വാജ്. മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന്‍ പരാതി നല്‍കിയത്. ഏറെ നാളായി തന്നെ ശാരീരികമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം.

മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ പെണ്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പറയുന്നത്. ഭോപ്പാല്‍ പൊലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്കാണ് സഹായം അഭ്യര്‍ത്ഥിച്ച് താരം കത്ത് അയച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷണര്‍ ഉത്തരവിട്ടു.

പ്രശസ്തമായ ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്. 2009 മാര്‍ച്ച് 14 നാണ് നിതീഷും സ്മിതയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് 11 വയസുള്ള പെണ്‍മക്കളുണ്ട്. 12 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു. ഡിവോഴ്‌സിന് ശേഷം മക്കള്‍ക്കൊപ്പം ഇന്‍ഡോറിലാണ് സ്മിത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories