Share this Article
News Malayalam 24x7
ഉണ്ണി മുകുന്ദൻ നായകനായ 'ജയ് ഗണേഷിന്റെ' ടീസര്‍ പുറത്ത്
Unni Mukundan starrer 'Jai Ganesh' teaser is out

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മലയാളം ചിത്രം 'ജയ് ഗണേഷിന്റെ' ടീസര്‍ പുറത്തിറങ്ങി.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജയ് ഗണേഷ്‌ന്റെ ട്രൈയിലര്‍ പുറത്ത്. മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന മലയാള സിനിമയാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തിന് ജോമോള്‍ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനല്‍ ലോയറുടെ വേഷത്തിലാണ് ജോമോള്‍ ചിത്രത്തില്‍ എത്തുന്നത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഫാമിലി എന്റര്‍ടൈനറായി ഒരുക്കുന്ന ചിത്രത്തിന് കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലുളള കഥാഖ്യാനമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഒരു ബൈക്ക് യാത്രികനാകാനുള്ള ഒരു യുവാവിന്റെ ആഗ്രഹത്തെക്കുറിച്ചും പിന്നീട് ഒരു സവാരിക്കിടെ അപകടത്തില്‍പെട്ട് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലാവുകയും പിന്നീട് അത്ഭുതകരമായി അതില്‍ നിന്നും രക്ഷപ്പെടുന്നതിനെ കുറിച്ചും സൂചന നല്‍കുന്ന ടീസര്‍ കഥാഗതിയിലേക്ക് ഒരു കാഴ്ച നല്‍കുന്നു.

ഒന്നിന്റെയും അവസാനമല്ല പുതിയ ജയ് ഗണേഷിന്റെ തുടക്കമെന്ന് പറഞ്ഞാണ് ടീസര്‍ അവസാനിക്കുന്നത്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും സംഗീത് പ്രതാപ് എഡിറ്റിംങ്ങും ശങ്കര്‍ ശര്‍മ്മ സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories