Share this Article
News Malayalam 24x7
വിവാഹ തീയതിയുമായി റോബിൻ, വിവാഹ നിശ്ചയത്തിന്റെ വാർഷികത്തിൽ പുറത്തുവിട്ടു
വെബ് ടീം
posted on 17-02-2024
1 min read
robin-radhakrishnan-announces-marriage-date

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചിതമാണ് റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം നടന്നത്. പിന്നാലെ ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നു. എന്നാൽ നിശ്ചയം കഴിഞ്ഞ് 1 വർഷമായെങ്കിലും വിവാഹ തീയതി പുറത്തു വിട്ടിരുന്നില്ല.  ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വാർഷികത്തിൽ തങ്ങളുടെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് റോബിൻ.

ജൂൺ 26 നാണ് തങ്ങളുടെ വിവാഹം എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രം പങ്കിട്ട് കൊണ്ടായിരുന്നു റോബിന്റെ കുറിപ്പ്. എല്ലാവരുടേയും അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണമെന്ന് റോബിൻ കുറിച്ചു. നിരവധി പേരാണ് റോബിനും ആരതിക്കും ആശംസകളറിയിച്ചെത്തുന്നത്. കാത്തിരുന്ന ദിവസം എത്തിയതിന്റെ സന്തോഷത്തിലാണ് പലരും. ഒരു യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories