Share this Article
News Malayalam 24x7
നടൻ സുദേവ് നായർ വിവാഹിതനായി/Video
വെബ് ടീം
posted on 19-02-2024
1 min read
actor sudhev nair marriage

തൃശ്ശൂർ: നടൻ സുദേവ് നായർ വിവാഹിതനായി. മോഡൽ അമർദീപ് കൗർ ആണ് വധു. ​ഗുരുവായൂരിൽ വെച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു സുദീപും അമർദീപും.

മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സുദേവ് നായർ മൈ ലൈഫ് പാർട്ണർ, അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായർ മുംബൈയിലാണ് ജനിച്ചുവളർന്നത്.1992-ൽ ​ഗുജറാത്തിലാണ് അമർദീപ് കൗറിന്റെ ജനനം. അറിയപ്പെടുന്ന മോഡലായ അമർദീപ് കൗ‍‍ർ നിരവധി സൗന്ദര്യമത്സരങ്ങളിലെ വിജയികൂടിയാണ്.

നടൻ സുദേവ് നായർ വിവാഹിതനായി/വീഡിയോ/ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories