Share this Article
News Malayalam 24x7
മന്ത്രിയുമായി ചർച്ച; സിനിമ സംഘടനകളുടെ നാളത്തെ സൂചന സമരം പിൻവലിച്ചു
വെബ് ടീം
2 hours 15 Minutes Ago
1 min read
FILM

കൊച്ചി: സിനിമാ സംഘടനകൾ നാളെ പ്രഖ്യാപിച്ചിരുന്ന സൂചനാ സമരം മാറ്റി. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം മാറ്റാനുള്ള തീരുമാനം. വിനോദനികുതി എട്ടിൽ നിന്ന് നാല് ശതമാനമാക്കി കുറയ്ക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. സാംസ്കാരിക ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റിൽനിന്നും മൂന്ന് രൂപ ഈടാക്കി കോടികൾ സർക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അർഹരായവർക്കൊന്നും പെൻഷൻ ലഭിക്കാത്ത സാഹചര്യവും മാറണമെന്ന് സിനിമ സംഘടനകൾ ആവശ്യപ്പെടുന്നു.തിയേറ്ററുകളുടെ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലകസംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ചചെയ്യും.

വിവിധ വകുപ്പുകൾ ഇടപെടേണ്ട വിഷയങ്ങളിൽ തുടർ ചർച്ചകൾ നടക്കും. അനുഭാവപൂർവമായ സമീപനമാണ് മന്ത്രിയിൽ നിന്നുണ്ടായതെന്നും നാളെ പതിവുപോലെ തിയേറ്ററുകൾ പ്രവർത്തിക്കും ഫിലിം ചേംബർ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories