Share this Article
News Malayalam 24x7
'സ്ത്രീകൾ ഇങ്ങനെയായാൽ പുരുഷന്മാർക്ക് പുറത്തിറങ്ങി നടക്കാനാവില്ല': വിവേകാനന്ദൻ വൈറലാണ് സിനിമയ്ക്കെതിരെ കേസ്; നേരിടുമെന്ന് നിർമാതാവ്‍
വെബ് ടീം
posted on 23-01-2024
1 min read
/case-against-vivekananthan-viralaanu-movie

ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. ചിത്രം പുരുഷ വിരുദ്ധമാണ് എന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരാൾ. ചിത്രത്തിന്റെ നിർമാതാവ് പിഎസ് ഷെല്ലിരാജ് ആണ് വക്കീൽ നോട്ടീസ് ലഭിച്ചതിനെക്കുറിച്ച് കുറിപ്പ് പങ്കുവച്ചത്. സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നാണ് പരാതിക്കാരന്റെ വാദം എന്നാണ് നിർമാതാവ് പറയുന്നത്. പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ശ്രമിച്ചിട്ടില്ല. 

തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് തങ്ങളെന്നും ഷെല്ലിരാജ് കുറിച്ചു.

നിർമാതാവിന്റെ കുറിപ്പ് വായിക്കാം

വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്,

വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീൽ നോട്ടീസ് ലഭിച്ചു അവര് കേസ് ബഹുമാനപെട്ട കേരളാ ഹൈ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്..

ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല.

തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങൾ.

വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാൽ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷൻമാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്.

അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെൺകുട്ടികളെ പ്രതികരിക്കാൻ പ്രാപ്തരക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

ഈ സബ്ജക്ട് ഇത് വരെ സിനിമയിൽ വന്നിട്ടില്ല അയത് കൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട്

അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയത്തിൽ നിന്നും പിന്മാറാൻ ഞങ്ങളൊരുക്കമല്ല

ഈ സിനിമ കണ്ട് നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാൻ പറയും.

എന്തായാലും ഈ കേസ് ഞങ്ങൾ നിമയപരമായി തന്നെ നേരിടും.

സിനിമ കാണുകയും ഞങ്ങളെ സപ്പോർട് ചെയ്യുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories