Share this Article
News Malayalam 24x7
'അനുശ്രീ നായർ, എന്റെ വീട്': പുതിയ വീട് വച്ച് നടി, ​​​ഗൃഹപ്രവേശം ആഘോഷമാക്കി താരങ്ങളും സുഹൃത്തുക്കളും
വെബ് ടീം
posted on 27-01-2024
1 min read
actress anusree new home

കൊച്ചിയിൽ പുതിയ വീട് നിർമിച്ച് നടി അനുശ്രീ.നടി തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കൊച്ചിയിൽ സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്.

ഗൃഹപ്രവേശ ചടങ്ങിൽ മലയാള സിനിമയിൽ നിന്ന് ദിലീപ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, ഗ്രേസ് ആന്‍റണി, ലാൽ ജോസ്, അപർണ ബാലമുരളി, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അനന്യ തുടങ്ങിയ വൻ താനിരയാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക ഭർത്താവിനൊപ്പമാണ് പരിപാടിക്ക് എത്തിയത്.

താരങ്ങൾ അനുശ്രീയുടെ വീട്ടിൽ എത്തിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനുശ്രീ നായർ, എന്റെ വീട് എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. വീടിനെക്കുറിച്ച് പറയുമ്പോഴെല്ലാം എന്റെ വീട് എന്ന് പറയാൻ തുടങ്ങിയതോടെയാണ് അങ്ങനെയൊരു പേരിടാൻ തീരുമാനിച്ചത് എന്നാണ് അനുശ്രീ പറയുന്നത്. കൊച്ചിയിലെ അനുശ്രീയുടെ രണ്ടാമത്ത വീടാണ് ഇത്. നേരത്തെ താരം കാക്കനാട് ഒരു ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു.

കൊച്ചിയിൽ‍ വീടു വയ്ക്കണമെന്നോർത്ത് ആദ്യമെടുത്ത സ്ഥലം ഇതായിരുന്നു. പിന്നീട് ചില കാരണങ്ങൾകൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്ലാറ്റ് മേടിച്ചു. നാലഞ്ച് വർഷം കൊണ്ടാണ് ഇപ്പോൾ ഈ വീട് ഒരുങ്ങിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories