Share this Article
News Malayalam 24x7
മമ്മൂട്ടിയെ നായകനായ 'ടര്‍ബോ'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
The second look poster of Mammootty starrer 'Turbo' has been released

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. 

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.

ഭ്രമയുഗത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ മറ്റ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കൊപ്പം നിലത്തിരിക്കുന്നതാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്.

മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'എന്ന പ്രത്യേഗതയുമുണ്ട്. ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ്സ് ആക്ഷന്‍ കൊമേര്‍ഷ്യല്‍ സിനിമയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേര്‍സ് എത്തുക എന്നത് അപൂര്‍മായൊരു കാഴ്ചയാണ്. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ആണ് ചിത്രത്തെ നോക്കിക്കാണുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories