Share this Article
KERALAVISION TELEVISION AWARDS 2025
ക്രൈം ത്രില്ലർ 'സീക്രട്ട് ഹോമിന്റെ ' ടീസര്‍ പുറത്തിറങ്ങി
The teaser of crime thriller movie Secret Home is out

മിസ്ട്രി ക്രൈം ത്രില്ലറുമായി സീക്രട്ട് ഹോം എത്തുന്നു.കേരളത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

അഭയകുമാര്‍ കെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കേരളത്തില്‍ നടന്ന യാഥാര്‍ത്ഥ സംഭവ കഥയാണ് പറയുന്നത്. അനില്‍ കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മാണം സന്തോഷ് ത്രിവിക്രമനാണ്. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട് എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.വിചാരണ തുടങ്ങാന്‍ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില ഇടപെടലുകളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒരു മിസ്ട്രി ക്രൈം ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories