Share this Article
News Malayalam 24x7
ഒടിടി റിലീസിനൊരുങ്ങി 'നേര്'
'Neru' ready for OTT release

പ്രേഷകര്‍ ഏറെ ആകാംഷയോടെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് നേര്. മലൈക്കോട്ടെ വാലിബന്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെ നേര് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

ഒടിടി റിലീസിനൊരുങ്ങി ജീത്തു ജോസഫ് ചിത്രം നേര്. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 2023 ഡിസംബര്‍ 23 നാണ് തീയേറ്ററില്‍ റിലീസ് ചെയ്തത്. തീയേറ്ററില്‍ റിലീസിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ജനുവരി 23ന് ചിത്രം ഒടിടിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ആഗോള തലത്തില്‍ നൂറ് കോടി രൂപയുടെ ബിസിനസ് കരസ്ഥമാക്കിയ ചിത്രം കാണാനായി ഇപ്പോഴും തീയേറ്ററുകളില്‍ ആളുകള്‍ എത്തുന്നുണ്ട്.

ദൃശ്യം ഇറങ്ങി പത്ത് വര്‍ഷമാകുമ്പോള്‍ വീണ്ടും ജിത്തുജോസഫ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ ടീം ഒന്നിച്ച നേര് മികച്ച അഭിപ്രായമാണ് നേടിയത് ഇതിനിടെ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ചിത്രത്തിലെ അഭിനേതാവും തിരക്കഥാകൃത്തുമായ അഡ്വക്കേറ്റ് ശാന്തി മായ ദേവി നിഷേധിച്ചിരുന്നു.

ദൃശ്യം, ദൃശ്യം 2, 12ത് മാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിച്ച നേരില്‍ അഡ്വ വിജയമോഹന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചത് അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജന്‍, നന്ദു, ഗണേഷ് കുമാര്‍, ദിനേഷ് പ്രഭാകര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories