Share this Article
News Malayalam 24x7
വിവാദ പരാമര്‍ശത്തില്‍ നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ നടപടി
vAction Taken Against Neendakara Fisheries Assistant Director Over Remarks

കൊല്ലം നീണ്ട കരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയുമായി നടത്തിയ ചര്‍ച്ചയിലെ വിവാദ പരാമര്‍ശത്തില്‍ നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം എന്നാവശ്യപ്പെട്ട് നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ അമ്മയോട്, 'ഡിമാന്‍ഡ് ചെയ്യാന്‍ വൈകിയത് കൊണ്ടാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ വൈകിയത് എന്ന് ഉദ്യോഗസ്ഥ പറഞ്ഞത് വലിയ വിമര്‍ശത്തിനിടയാക്കിയിരുന്നു. ഉദ്യോഗസ്ഥയുടേത് ഭാഗത്ത് നിന്നുണ്ടായത് ഘേദകരമായ നടപടിയാണെന്ന് കഴിഞ്ഞ ദിവസം ഗൗതമിന്റെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയെ കൊല്ലത്തെ മറ്റൊരു ഓഫീസിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള നടപടി. 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories