Share this Article
News Malayalam 24x7
തൃശ്ശൂർ ജില്ലയിലെ 3 ആരോഗ്യസ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു
വെബ് ടീം
5 hours 35 Minutes Ago
1 min read
accreditation

തൃശ്ശൂർ ജില്ലയിലെ 3 ആരോഗ്യസ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു . ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്ററിന്റെയും ലേബർറൂമിന്റെയും ഉയർന്ന നിലവാരത്തിനുള്ള ലക്ഷ്യ, നവജാത ശിശുക്കളുടെയും കുട്ടികളുടെയും പരിചരണ വിഭാഗങ്ങളുടെ മികവിനുള്ള മുസ്കാൻ എന്നീ സർട്ടിഫിക്കേഷനുകളും,നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരവുമാണ് ലഭിച്ചത്.തൃശൂർ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിക്ക് ലക്ഷ്യ, മുസ്കാൻ സർട്ടിഫിക്കേഷനുകൾ ലഭിച്ചു.  തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുസ്കാൻ സർട്ടിഫിക്കേഷനും ലഭിച്ചു.ഇതോടെ ജില്ലയിൽ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ് ഉള്ള മുഴുവൻ ആശുപത്രികളും മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടി 100 ശതമാനം പൂർത്തീകരിച്ചു എന്ന നേട്ടവും ഉണ്ട്.

പരിയാരം കുടുംബാരോഗ്യ കേന്ദ്രം നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം നേടി.സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക ,ഗർഭിണികൾക്കും നവജാതശിശുക്കൾക്കും സർക്കാർ ആശുപത്രികളിലെ പ്രസവകേന്ദ്രങ്ങളിൽ മികച്ച പരിചരണം ഉറപ്പാക്കുന്നതിനുള്ള ഗുണനിലവാര മാനദണ്ഡമാണ് ലക്ഷ്യ അക്രഡിറ്റേഷൻ പ്രോഗ്രാം.സുരക്ഷിതവും മാന്യവുമായ പ്രസവ പരിചരണം, അണുബാധ നിയന്ത്രണം, പ്രസവാനന്തര ശുശ്രൂഷ , ലേബർറൂം കളുടെയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തിയറ്ററുകളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ ,ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കൂട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയുന്നതിനുമാണ് മുസ്കാൻ പദ്ധതിയുടെ ലക്ഷ്യം. എൻ.ക്യു.എ.എസ്,മുസ്കാൻ, ലക്ഷ്യ അംഗീകാരങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന നടക്കും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപയും വാ‌ർഷിക ഇൻസെന്റീവ് ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories