തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 300 ഗ്രാം ഓളം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണ കിരീടം വഴിപാടായി ലഭിച്ചു. 37 പവനോളം തൂക്കം വരുന്ന സ്വർണ കിരീടം ആണ് വഴിപാടായി ലഭിച്ചത്. തമിഴ്നാട് തിരുപ്പൂരിലെ വ്യവസായി രാജൻ പി നായരാണ് കിരീടം വഴിപാടായി സമർപ്പിച്ചത്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ജൂൺ 18നും ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു.