Share this Article
News Malayalam 24x7
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ ഓപ്പറേഷൻ തണ്ടർ ഇരട്ട പ്രഹരം
വെബ് ടീം
1 hours 55 Minutes Ago
1 min read
operation thunder

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിൽപ്പനക്ക് എതിരെ തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ ഓപ്പറേഷൻ തണ്ടർ ഇരട്ട പ്രഹരം. മദ്യവിൽപ്പന നടത്തി കൊണ്ടിരുന്ന എളനാട് സ്വദേശിയെ മദ്യവിൽപ്പന നടത്തിക്കൊണ്ടിരിക്കുമ്പോൾ പിടികൂടി. എളനാട് കുന്നുംപുറത്ത്  വെച്ച് ഒറ്റയിൽപടി വീട്ടിൽ ബിനേഷിനെ തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്തും ടീമുമാണ് പിടികൂടിയത്. പ്രതിയിൽ നിന്നും 4 ലിറ്റർ മദ്യവും 1000 രൂപയും കണ്ടെടുത്തു. 

നായരങ്ങാടിയിൽ  നിന്നും 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് ചുണ്ടാണിവീട്ടിൽ നന്ദകുമാർ എന്നയാളെ സ്പെഷ്യൻ സ്‌ക്വാഡിലെ അസി എക്‌സൈസ് ഇൻസ്പെക്ടർ  TK കണ്ണനും ടിമും  അറസ്‌റ്റ് ചെയ്തു.

പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ നൽകാനുള്ള നമ്പർ 0487 2361 237, 0487236 2002 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories