Share this Article
News Malayalam 24x7
റെയിൽവേ പാളത്തിലേക്ക് പൈലിങ് മെഷീൻ ചെരിഞ്ഞു; അപകടം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ
വെബ് ടീം
posted on 02-07-2026
25 min read
tvm

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാളത്തിലേക്ക് ചെരിഞ്ഞ് പൈലിങ് മെഷീന്‍. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു മുകളിലേക്കാണ് മെഷീന്‍ ചരിഞ്ഞത്. ട്രെയിന്‍ ഗതാഗതത്തിനു തടസമില്ലെന്നു റെയില്‍വേ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനു പുറത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് മെഷീന്‍ ചെരിഞ്ഞത്.


തൊഴിലാളികള്‍ ഓടിമറിയതിനാല്‍ ആര്‍ക്കും പരുക്കില്ല. കൂടുതല്‍ ക്രെയിനുകള്‍ എത്തിച്ച് മെഷീന്‍ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories