Share this Article
News Malayalam 24x7
തിരുത്തിപറമ്പിൽ 63 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി എക്സൈസ്
വെബ് ടീം
posted on 14-07-2026
1 min read
excise

തൃശൂർ പെരിങ്ങണ്ടൂർ തിരുത്തിപറമ്പിൽ എക്സൈസ് കഞ്ചാവ് ചെടി  കണ്ടെത്തി. 63 സെന്റീമീറ്റർ ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. തൃശ്ശൂർ ആന്റി നാർക്കോട്ടിക്  സ്പെഷ്യൽ സ്കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വരും ദിവസങ്ങളിലും ലഹരിക്കെതിരെ വ്യാപക പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories