Share this Article
News Malayalam 24x7
തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വോഡിൻ്റെ ഓപ്പറേഷൻ തണ്ടറിൽ MDMA യുമായി യുവാക്കൾ അറസ്റ്റിൽ
Thrissur Excise Operation Thunder

ലോകകപ്പ് ഫൈനൽ ദിനത്തിലെ ആഘോഷങ്ങളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) രണ്ട് യുവാക്കളെ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തലപ്പിള്ളി താലൂക്ക് മുള്ളൂർക്കര വില്ലേജ് കണ്ണംപറ എസ്.എൻ നഗർ ദേശത്ത് പറക്കുന്നത്ത് വീട്ടിൽ ശ്രീധരൻ മകൻ സുനിൽ പി.എസ് (31), കണ്ണംപറ ദേശത്ത് കുറക്കാട്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ജിഷ്ണു (26) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച (19/07/2026) രാത്രി 10.30 ഓടെ ഒന്നാം പ്രതിയായ സുനിലിന്റെ വീടിനുള്ളിൽ വെച്ചാണ് തൃശ്ശൂർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറും സംഘവും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ പക്കൽ നിന്നും വീട്ടിൽ നിന്നുമായി 2.621 ഗ്രാം എം.ഡി.എം.എയും ലഹരിക്കടത്തിന് ഉപയോഗിച്ച കെ.എൽ 27 എച്ച് 6679 (KL 27 H 6679) നമ്പറിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റും എക്സൈസ് പിടിച്ചെടുത്തു.


കൂടാതെ, ലഹരിമരുന്ന് അളന്നു തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക്സ് ത്രാസുകളും, ആവശ്യക്കാർക്ക് ചെറിയ അളവിൽ പായ്ക്ക് ചെയ്തു നൽകാനായി സൂക്ഷിച്ചിരുന്ന 500 സിപ്പലോക് കവറുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. പരസ്പര സഹകരണത്തോടെയും കൂട്ടുത്തരവാദിത്വത്തോടെയുമാണ് പ്രതികൾ ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.


ലോകകപ്പ് ഫൈനൽ ദിനമായിരുന്നതിനാൽ പ്രതികളെ തേടി നിരവധി ആവശ്യക്കാരുടെ ഫോൺ കോളുകളാണ് വന്നിരുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ഇവരുടെ ഫോണിലേക്ക് വന്ന കോളുകൾ അറ്റൻഡ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എത്ര തുക നൽകാനും തയ്യാറായി ലഹരി ആവശ്യപ്പെട്ടവരാണ് വിളിച്ചതിലേറെയും. പ്രതികളെ ഫോണിൽ ബന്ധപ്പെട്ട ലഹരി ഇടപാടുകാരെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.


ഗൂഗിൾ പേ വഴി പ്രതികൾ വൻതോതിൽ ലഹരിപ്പണത്തിന്റെ ഇടപാടുകൾ നടത്തിയതായി എക്സൈസിന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിക്കാനാണ് എക്സൈസിന്റെ തീരുമാനം.


KM സജീവ് ,TK കണ്ണൻ, പ്രിവൻ്റീവ് ഓഫിസർമാരായ TJ രൻജിത്ത് ,K ലത്തീഫ് , സിവിൽ എക്സൈസ് ഓഫീസർമാരായ CJ റിജോ, JO ജെറിൻ തൗഫിക് V,വനിത സിവിൽ എക്‌സൈസ് ഓഫീസർ അമിത K എന്നിവരും പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതിന് ഉണ്ടായിരുന്നു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories