പീച്ചിയിലും സമീപ പ്രദേശങ്ങളിലും വീണ്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. പീച്ചി, പള്ളിക്കുന്ന്, തെക്കേക്കുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് രാത്രി 11:17-ഓടെ ഭൂഗർഭ മുഴക്കം ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ പ്രദേശത്ത് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഭൂകമ്പമാപിനികളിൽ തീവ്രത രേഖപ്പെടുത്തിയിട്ടില്ല. 3-ൽ താഴെ തീവ്രതയുള്ള ചെറിയ ചലനങ്ങൾ സാധാരണയായി റിക്ടർ സ്കെയിലിൽ വലിയ ഭൂചലനങ്ങളായി രേഖപ്പെടുത്താറില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മുമ്പ് ഉണ്ടായ പ്രകമ്പനത്തിൽ പ്രദേശത്തെ ചില വീടുകളുടെ ചുവരുകൾക്ക് വിള്ളൽ സംഭവിച്ചിരുന്നു. എന്നാൽ നിലവിലെ സംഭവത്തിൽ പുതിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.