Share this Article
News Malayalam 24x7
സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു; ഡ്രൈവർ മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്
വെബ് ടീം
posted on 05-08-2026
1 min read
muralidharan

തിരുവനന്തപുരം ആറ്റിങ്ങലിൽ സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം. തുടർന്ന് ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവർ മുരളീധരൻ മരിച്ചു.

ബസ് അപകടത്തിൽപ്പെട്ട ഉടൻ മുരളീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് നിസാരമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories